Connect with us

Kerala

സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്നറിയില്ല; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോ. വന്ദനാ ദാസിന്റെ പിതാവ്

പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകണെന്നിരിക്കെ അവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണത്തെ അംഗീകരിക്കുന്നില്ലെന്നും മോഹന്‍ ദാസ്

Published

|

Last Updated

കോട്ടയം |  സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ നല്‍കുമെന്ന് കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്റെ പിതാവ് മോഹന്‍ ദാസ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 20 തവണയാണ് കേസ് മാറ്റിവെച്ചത്. നാലര മണിക്കൂര്‍ മകള്‍ക്ക് ചികിത്സ ലഭിച്ചില്ല. എഫ്‌ഐആറില്‍ പ്രശ്‌നങ്ങളുണ്ടെന്നു മാത്രമല്ല സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകള്‍ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകണെന്നിരിക്കെ അവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണത്തെ അംഗീകരിക്കുന്നില്ലെന്നും മോഹന്‍ ദാസ് പറഞ്ഞു

മകള്‍ക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. പോലീസും ഹോം ഗാര്‍ഡും ഒന്നു ചെയ്തില്ല. ഒരു മണിക്കൂറോളം മകള്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നു. മകള്‍ തന്നെയാണ് ഒരു ജീപ്പില്‍ കയറിയത്. കൂടെയുള്ളവര്‍ പോലും സഹായിച്ചില്ല.

പോലീസിന്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങള്‍ പുറത്ത് വരണമെങ്കില്‍ വിശദമായ അന്വേഷണം വേണം. അരമണിക്കൂര്‍ കൊണ്ട് ആശുപത്രിയില്‍ എത്തേണ്ട ആംബുലന്‍സ് ഒന്നര മണിക്കൂര്‍ എടുത്തു എത്താന്‍. പോലീസിന് വീഴ്ചയുണ്ടായി. പോലീസുകാരും പ്രതികളാണ്. എഫ്‌ഐആര്‍ മുഴുവന്‍ തെറ്റാണെന്നും പിതാവ് ആരോപിച്ചു.

ഇന്നലെയാണ് ഡോക്ടര്‍ വന്ദനയുടെ കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു

2023 മേയ് പത്തിനായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നെന്നാണ് കേസ്.

 

Latest