Connect with us

Ongoing News

'വൈക്കം സത്യാഗ്രഹ ശതാബ്ദിയില്‍ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ല'; അതൃപ്തിയുമായി എം കെ രാഘവനും

മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്

Published

|

Last Updated

കോഴിക്കോട്  |വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് എംകെ രാഘവന്‍ എംപി. വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് തീരുമാനം എടുത്തവരാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ആരേയും അതൃപ്തി അറിയിച്ചിട്ടില്ലെന്നും എം കെ രാഘവന്‍ പറഞ്ഞു . നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ എന്നും എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് നിന്നും വൈക്കത്തേക്ക് പുറപ്പെട്ട ജാഥ നയിച്ചിരുന്നത് ടി സിദ്ദിഖ് എംഎല്‍എ ആയിരുന്നു. രാഘവന്‍ ജാഥയില്‍ പങ്കെടുത്തിരുന്നില്ല. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും അതൃപ്തി രേഖപ്പെടുത്തുന്നത്.

 

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെ മുരളീധരന്റെ പ്രഖ്യാപനത്തെ രാഘവന്‍ തള്ളി. ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഒറ്റക്ക് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എം കെ രാഘവന്‍ പറഞ്ഞു.

 

Latest