Kerala
വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ചതല്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
ചാന്‍സലറുടേത് കുട്ടിക്കളിയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ നിന്നും ഇത്തരം പെരുമാറ്റമല്ല വേണ്ടതെന്നും കോടതി
കൊച്ചി | സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ചാന്‍സലറുടേത് കുട്ടിക്കളിയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ നിന്നും ഇത്തരം പെരുമാറ്റമല്ല വേണ്ടതെന്നും കോടതി വിമര്‍ശിച്ചു. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്
പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശമുന്നയിച്ചു. ഹരജിയില്‍ വാദം പുരോഗമിക്കുകയാണ്