Connect with us

Kerala

വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടതു ദേവസ്വം മന്ത്രിയല്ല ; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നതു ശരിയല്ലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ദേവസ്വം വകുപ്പിനെ പരിഹസിച്ച നടന്‍ സലിം കുമാറിനു മറുപടിയുമായി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സലിം കുമാര്‍ ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നതു ശരിയല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടതു ദേവസ്വം മന്ത്രിയല്ലെന്നും ചൂണ്ടിക്കാട്ടി.

സ്പീക്കര്‍ എ എന്‍ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദത്തിനിടെയാണ് പരിഹാസവുമായി സലിം കുമാര്‍ രംഗത്തെത്തിയത്. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ചിത്രം സഹിതമായിരുന്നു സലിം കുമാറിന്റെ പോസ്റ്റ്

Latest