Connect with us

locsabha election 2024

രാജ്യം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

നാളെ രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാജ്യം കാത്തിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും.

ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കും. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും ഇന്ത്യ സഖ്യത്തിനെതിരെ ബി ജെ പിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പി ക്യാമ്പില്‍ പ്രതീക്ഷ പടര്‍ത്തിയിട്ടുണ്ട്. വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിച്ചത്. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും സര്‍വേകള്‍ പ്രവചിച്ചു.

തെക്കേ ഇന്ത്യയിലും ബി ജെ പി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. എന്നാല്‍ ഉത്തരേന്ത്യയില്‍ പോലും നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി ജെ പിക്കാവില്ലെന്നും ദക്ഷിണേന്ത്യയില്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാനാവില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യാ സംഖ്യം. മോദി അനുകൂല മീഡിയകളാണ് എക്‌സിറ്റ് പോള്‍ നടത്തിയ മിക്കമാധ്യമങ്ങളെന്നും ഇന്ത്യാ സഖ്യം കരുതുന്നു. കേരളത്തില്‍ മൂന്നു സീറ്റുകള്‍ വരെ ബി ജെ പിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്ന സര്‍വേകളെ ഇന്ത്യാസഖ്യം തള്ളുകയാണ്.

 

---- facebook comment plugin here -----

Latest