Connect with us

sdpi

സംസ്ഥാനത്ത് എസ് ഡി പി ഐക്കായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതലും എറണാകുളത്തെന്ന് റിപ്പോര്‍ട്ട്

ആര്‍ എസ് എസിനും എസ് ഡി പി ഐക്കും സംസ്ഥാനത്ത് 1364 ചാവേറുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് ഡി പി ഐക്ക് വേണ്ടി സ്ഥിരമായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുള്ളത് എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ എന്ന് റിപ്പോര്‍ട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്.

ആര്‍ എസ് എസിനും എസ് ഡി പി ഐക്കും സംസ്ഥാനത്ത് 1364 ചാവേറുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ ഏത് കുറ്റകൃത്യത്തിനും തയ്യാറാണ്.

അതേസമയം, സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റുകളിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. തിരുവനന്തപുരം റെയ്ഞ്ചില്‍ മാത്രം 1,200 ഇടങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. 220 പിടികിട്ടാപ്പുള്ളികളെയും, വാറണ്ടുള്ള 403 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.