Kuwait
പ്രവാസം അവസാനിപ്പിക്കുന്നവരില്‍ അധിക പേരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി | കുവൈത്തില്‍ നിന്നും പ്രവാസം അവസാനിപ്പിച്ചു പോകുന്നവരില്‍ അധികപേരും ഇന്ത്യക്കാരെന്നു റിപ്പോര്‍ട്ട്. മാന്‍പവര്‍ അതോറിറ്റിയാണ് കണക്കു പുറത്ത് വിട്ടത്. ഇത് പ്രകാരം ഈവർഷം ആദ്യത്തില്‍ കുവൈത്ത് വിട്ട ഇന്ത്യക്കാരുടെ എണ്ണം 21,341ണ് കൊവിഡ് പ്രതിസന്ധിയും സ്വദേശിവത്കരണനടപടികളും പ്രായപരിധിയുമായി ബന്ധപ്പെട്ടള്ള നിയമനടപടികള്‍ എന്നിവ മൂലം ജോലി നഷ്ടമായി നാട്ടിലേക്കു മടങ്ങിയവരാണ് ഇതിലധികവും.
അതേ സമയം ഈ ജിപ്ത്യന്‍ പൗരന്മാരില്‍ നിന്നും 11,135ഉം ബംഗ്ലാദേശി പൗരന്മാരില്‍ നിന്നും 6,36ഉം 4,185നേപ്പാളികളും 1,250പാകിസ്ഥാനികളും 1,953ഫിലിപ്പൈന്‍ പൗരന്മാരും സ്വകാര്യ തൊഴില്‍ മേഖലകളില്‍ നിന്നും ഇക്കാലയളവില്‍ നാട്ടിലേക്കു തിരിച്ചു പോയി. കുവൈത്ത് വിട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമതാണ്. 10,169ഇന്ത്യക്കാരും 2,543ഫിലിപ്പൈന്‍സും 773 ബംഗ്ലാദേശികളും 177 എത്തിയോപ്യന്‍സും 664 നേപ്പാളികളും ഇരുപത്തി രണ്ട് ഇന്തോന്യേഷ്യക്കാരും 950 മറ്റു രാജ്യക്കാരും ഗാര്‍ഹിക മേഖലയില്‍ നിന്നും നാട്ടിലേക്കു മടങ്ങി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റിപ്പോര്‍ട്ട്:
ഇബ്രാഹിം വെണ്ണിയോട്