Connect with us

Kerala

അംഗത്വം പുതുക്കാന്‍ അപേക്ഷിച്ചയാള്‍ രാജിവെച്ചത് വിചിത്രം; ആഷിഖ് അബുവിന് മറുപടിയുമായി ഫെഫ്ക

എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവര്‍ത്തിക്കുന്നത്.

Published

|

Last Updated

കൊച്ചി |  സംഘടനയില്‍ നിന്നും രാജിവെച്ച സംവിധായകന്‍ ആഷിഖ് അബുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫെഫ്ക. ദിവസങ്ങള്‍ക്ക് മുമ്പ് അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയ ആഷിഖ് അബു ഇപ്പോള്‍ രാജിപ്രഖ്യാപിച്ചത് വിചിത്രമാണെന്ന്് ഫെഫ്ക. പ്രതിഫല പ്രശ്‌നത്തില്‍ ഇടപെട്ടതിന് ഡയറക്ടേഴ്‌സ് യൂണിയന്‍ 20 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്നത് വ്യാജ പ്രചാരണമാണെന ്‌നും ഫെഫ്ക വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

2018-ല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഷിഖ് അബു 8 വര്‍ഷമായി വരിസംഖ്യയില്‍ കുടിശിക വരുത്തുകയും അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തു. ഈ മാസമാണ് കുടിശിക പൂര്‍ണമായും അടച്ചു തീര്‍ത്തത്. അടുത്ത എക്‌സിക്യൂട്ടീവില്‍ ആഷിഖിന്റെ അംഗത്വം പുതുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇരിക്കെയാണ് രാജി എന്നത് വിചിത്രമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സിബി മലയിലിനെതിരെ ആഷിക് അബു ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ് ഇത് 2018 ല്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു എന്നും ഫെഫ്ക വ്യക്തമാക്കുന്നു. എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് തന്നെ സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എടുക്കുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും ഫെഫ്ക പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ആഷിക് അബു രാജി വെച്ചത്.

 

Latest