train attack
ഷാറൂഖ് സൈഫിക്ക് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം
രണ്ടു കോച്ചുകളില്‍ തീയിടാന്‍ പ്രതി ലക്ഷ്യമിട്ടെന്നാണു നിഗമനം
കോഴിക്കോട് | ട്രെയിന്‍ തീവെപ് കേസ് പ്രതി ഷാറൂഖ് സൈഫിക്ക് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവെപിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്നാണു നിഗമനം.
കണ്ണൂരില്‍ എത്തിയശേഷം ഷാറൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ചതും ഈ സഹായി ആയിരിക്കാമെന്നാണു നിഗമനം. ഷാറൂഖ് ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്‌സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17ന്. ഇതിനിടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
രണ്ടു കോച്ചുകളില്‍ തീയിടാന്‍ പ്രതി ലക്ഷ്യമിട്ടെന്നാണു നിഗമനം. കൃത്യം നടത്താന്‍ പ്രതിക്ക് സഹായം ലഭിച്ചു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം ഉറച്ചു നില്‍ക്കുകയാണ്.ഇതാരെന്നു കണ്ടെത്താന്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.