Kerala
പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം; പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം
കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
വയനാട് | പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തിയതാണ് കടുവയുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്.
കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന്് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു
---- facebook comment plugin here -----