Campus Assembly
സൗഹൃദാന്തരീക്ഷമാണ് മനുഷ്യനെ ഒന്നിപ്പിക്കുന്നത്: ഡോ. അനില്‍ വള്ളത്തോള്‍
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി ഉദ്ഘാടന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരൂര്‍ | വിജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതിലുകള്‍ എവിടെ കൊട്ടിയടക്കുന്നുവോ അതിനെതിരെ പ്രതിരോധമൊരുക്കേണ്ടവരണ് വിദ്യാര്‍ത്ഥികള്‍. നമുക്കിടയിലുള്ള സൗഹൃദങ്ങള്‍ തകര്‍ത്താണ് അധികാര ശക്തികള്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത്. സൗഹൃദാന്തരീക്ഷമാണ് മനുഷ്യനെ ഒന്നിപ്പിക്കുന്നത് എന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി ഉദ്ഘാടന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സാഈദ് സക്കരിയ, പി ടി മുഹമ്മദ് അഫ്‌ളല്‍ വളാഞ്ചേരി സംസാരിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി എ എ റഹീം കരുവത്ത്കുന്ന്, ഫക്രുദ്ദീന്‍ സഖാഫി ചെല്ലുര്‍, അബ്ദുസ്സമദ് മട്ടന്നൂര്‍, ടി അബൂബക്കര്‍ അരിയല്ലൂര്‍, എ അതീഖ് റഹ്മാന്‍ ഊരകം എന്നിവര്‍ സംബന്ധിച്ചു.