Kerala
പാണക്കാട്ടെ ചില്ലയും കൊമ്പുമല്ല, അടിവേരാണ് അറുത്തുകൊണ്ടിരിക്കുന്നത്: ഐ എൻ എൽ
ഭീഷണിക്കു പിന്നിൽ ഒരു ലീഗ് നേതാവിന് പങ്കുണ്ട് എന്ന മുഈനലി തങ്ങളുടെ പ്രസ്ഥാവന വിഷയത്തിന്റെ ഗൗരവം വർധിപ്പികുന്നതായും നേതാക്കൾ

കോഴിക്കോട് |പാണക്കാട് മുയീനലി ഷിഹാബ് തങ്ങൾ ക്കെതിരായ വധഭീഷണി പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടുകയല്ല അടിവേരറുക്കുകയാണ് ഒരു വിഭാഗം നേതാക്കളുടെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത് എന്ന് ഐ എൻ എൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ പി ഇസ്മായിലും ഓർഗാനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസും പ്രസ്ഥാവനയിൽ പറഞ്ഞു.
ഹൈദരലി താങ്കൾക്കെതിരായ ഈ ഡി അന്വേഷണazത്തെ കുറിച് വിശദീകരണം നൽകുന്ന പത്രസമ്മേളനത്തിനിടയിൽ
മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മുൻപ് മുഈനലി തങ്ങളെ തെറിവിളിച്ച ലീഗ് ഗുണ്ട തന്നെയാണ് ഇന്ന് ഭീഷണിയും മുഴക്കിയിരിക്കുന്നത് എന്നതും ഭീഷണിക്കു പിന്നിൽ ഒരു ലീഗ് നേതാവിന് പങ്കുണ്ട് എന്ന മുഈനലി തങ്ങളുടെ പ്രസ്ഥാവനയും വിഷയത്തിന്റെ ഗൗരവം വർധിപ്പികുന്നതായും നേതാക്കൾ പറഞ്ഞു.