Connect with us

Kerala

മലപ്പുറത്ത് പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ദൗര്‍ഭാഗ്യകരം; വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകളുണ്ടാക്കി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | മലപ്പുറത്ത് പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്ര്യകരമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്നമില്ലെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത് .രണ്ടാംഘട്ട അലോട്ട്‌മെന്റ് ബുധനാഴ്ച മുതലാണ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ എല്ലാവര്‍ക്കും തന്നെ സീറ്റുകള്‍ ലഭ്യമാകും. ഇതിനു പുറമേ സപ്ലിമെന്റി അലോട്ട്‌മെന്റുകളും ഉണ്ട്. ഇതൊന്നും കാത്തു നില്‍ക്കാത്ത കുട്ടി വിടപറഞ്ഞത് ഏറെ വേദനാജനകമാണെന്നും രക്ഷിതാക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകളുണ്ടാക്കി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ഥിനി പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 1056, 0471 2552056)

 

Latest