Connect with us

Health

നല്ല തണുപ്പാണ്; ചർമ്മത്തിന് വേണം പ്രത്യേക സംരക്ഷണം

തണുപ്പ് കാലത്ത് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ശരീരത്തിലെ ഈർപ്പം നിലനിർത്തുക അല്ലെങ്കിൽ ജലാംശം നിലനിർത്തുക എന്നതാണ്.

Published

|

Last Updated

ർമം നന്നായി സംരക്ഷിക്കുന്നവർക്കും അല്ലാത്തവർക്കും വലിയ ഒരു വെല്ലുവിളിയാണ് ശൈത്യകാലത്തെ ചർമ്മസംരക്ഷണം.തണുപ്പ് കാലത്ത് നന്നായി ചർമം സംരക്ഷിച്ചില്ലെങ്കിൽ പലതരം അസുഖങ്ങൾ വരാനും ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും സാധ്യതയുണ്ട്.

കാൽപാദങ്ങൾ വിണ്ടുകീറുന്നതും ചുണ്ട് പൊട്ടുന്നതുമെല്ലാം ഈ കാലത്താണ്. ചില പ്രത്യേക പരിചരണങ്ങൾ നൽകിയാൽ മാത്രമേ തണുപ്പ് കാലത്ത് നമ്മുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിയുകയുള്ളു.തണുപ്പ് കാലത്ത് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ശരീരത്തിലെ ഈർപ്പം നിലനിർത്തുക അല്ലെങ്കിൽ ജലാംശം നിലനിർത്തുക എന്നതാണ്. വരണ്ടതും ഈർപ്പമുള്ളതുമായ അന്തരീക്ഷം ചർമ്മം വിണ്ടു കീറുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ചർമ്മപരിപാലനത്തിനായി ചില ടിപ്സുകൾ പ്രയോഗിക്കാവുന്നതാണ്.

ചൂട് വെള്ളത്തിലെ കുളി ഒഴിവാക്കുക

  • തണുപ്പ് കാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത് നമ്മുടെ ചർമ്മത്തെ ചൂടാക്കുകയും  നല്ല ഗുണം ചെയ്യും എന്നുമാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെ അല്ല എന്നതാണ് സത്യം. തണുപ്പ് കാലത്ത് ഇളം ചൂടുള്ള വെള്ളത്തിൽ മാത്രമേ കുളിക്കാവൂ എന്നാണ് വിദഗ്ധൻ പറയുന്നത്.ഒരുപാട് ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്തുന്നു. ഇത് തടയാനാണ് ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കണം എന്ന് പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

  • തണുപ്പ് കാലമാണെന്ന് കരുതി പഴങ്ങൾ പാടെ ഉപേക്ഷിക്കരുത്. ചർമ്മത്തിന് പോഷകം നൽകുന്ന പഴങ്ങളും പച്ചക്കറികളും  തണുപ്പുകാലത്തും നന്നായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തും.അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തിൽ നല്ല ശ്രദ്ധ വേണം.

വെള്ളം കുടിക്കുക

  • തണുപ്പുകാലമല്ലേ ശരീരം വെള്ളം ചോദിക്കുന്നില്ല അതുകൊണ്ട് കുടിക്കേണ്ട എന്ന് കരുതേണ്ട. ചൂടുകാലത്ത് ഉള്ള പോലെ തന്നെ പ്രധാനമാണ് തണുപ്പ് കാലത്തും നന്നായി വെള്ളം കുടിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികത നിലനിർത്തും.

മോയ്സ്ചറൈസർ ഉപയോഗിക്കുക

  • ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്നത് തടയാന്‍ മോയ്ചറൈസിന് കഴിയും. കുളി കഴിഞ്ഞ് ഉടന്‍ തന്നെ മോയ്ചറൈസര്‍ ശരീരത്തിലും മുഖത്തുമിടാന്‍ ശ്രമിക്കുക. മോയ്ചറൈസര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് വഴി മുഖക്കരുവും ചര്‍മ്മത്തിലെ പാടുകളും ഇല്ലാതാകും

എണ്ണ തേച്ചു കുളിക്കുക

  • വീട്ടിൽ ലഭ്യമായ എണ്ണകൾ തേച്ചു കുളിക്കുന്നതും തണുപ്പ് കാലത്തെ ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. ശരീരത്തിൽ പ്രകൃതിദത്തമായ എണ്ണകൾ ഉപയോഗിക്കുക. വെളിച്ചെണ്ണ, മിനറല്‍ ഓയില്‍, അര്‍ഗന്‍ ഓയില്‍, വിറ്റാമിന്‍ ഇ, സീഡ് ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും. ഇവയില്‍ എല്ലാം ധാരാളം വൈറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഈ എണ്ണകൾ മുഖത്ത് പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

ഇനി തണുപ്പ് കാലത്ത് പാദം വിണ്ടു കീറുന്നേ ചുണ്ട് പൊട്ടുന്നേ ചർമം വരളുന്നേ എന്നൊക്കെയുള്ള പരാതികൾ ഒഴിവാക്കാൻ വേണ്ടി ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

Latest