Connect with us

Uae

വിസ പുതുക്കാൻ നിമിഷങ്ങൾ മതി

ചാറ്റ്‌ബോട്ട് ആശയവിനിമയം നടത്തി വിസ പാസാക്കിത്തരും.

Published

|

Last Updated

ദുബൈ| ദുബൈയിൽ വിസ പുതുക്കാൻ ഇനി നിമിഷങ്ങൾ മതി. നിർമിത ബുദ്ധിയാണ് വിസ പുതുക്കൽ കൈകാര്യം ചെയ്യുക. മുമ്പ്, പുതുക്കൽ പ്രക്രിയക്ക് രേഖകളുടെ പൂർണതയെ ആശ്രയിച്ച് ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കുമായിരുന്നു. ഇനി ചാറ്റ്‌ബോട്ട് ആശയവിനിമയം നടത്തി വിസ പാസാക്കിത്തരും. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് ഡയറക്്ടർ ഗാലിബ് അബ്ദുല്ല മുഹമ്മദ് ഹസ്സൻ അൽ മർറി പറഞ്ഞു.
“എല്ലാ രേഖകളും ക്രമത്തിലാണെങ്കിൽ ഇത് ഒന്ന് മുതൽ രണ്ട് മിനിറ്റ് വരെ സമയം കൊണ്ട് ചെയ്തു തീർക്കും.’ ഈ സേവനം നിലവിൽ താമസക്കാരുടെ വിസ പുതുക്കലുകൾക്ക് മാത്രമേ ബാധകമാകൂ.’ ആദ്യ ഘട്ടം താമസക്കാർക്കുള്ള പുതുക്കലുകളിലും റദ്ദാക്കലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയിൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും മറ്റ് ജി ഡി ആർ എഫ് എ സേവനങ്ങൾക്കും വിപുലീകരിക്കും. രണ്ടാം ഘട്ട പദ്ധതി ഉടനുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു. “സ്മാർട്ട് ചാനലും ജി ഡി ആർ എഫ് എ ഡി എക്‌സ് ബി ആപ്ലിക്കേഷനും ഭാവി ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തിയ ശേഷം, സേവനം ഒടുവിൽ കമ്പനികൾക്കും ലഭ്യമാക്കും.
ദുബൈ ജീവിത നിലവാരം ഉയർത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് “സലാമ’ എ ഐ പ്ലാറ്റ്ഫോമെന്ന് ജി ഡി ആർ എഫ് എ ദുബൈ ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹ്്മദ് അൽ മർറി പറഞ്ഞു.

Latest