Kerala
വിവാദ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി ആണോയെന്ന് വ്യക്തമാക്കണം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ബാലന്‍
കണ്ണൂര്‍ | ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. കണ്ണൂര്‍ വി സി പുനര്‍ നിയമനം നിയമപ്രകാരം നടന്നതാണ്. അത് ഗവര്‍ണറും അംഗീകരിച്ചതാണ്. സര്‍വകലാശാല നിയമങ്ങള്‍ മറികടന്ന് ഒന്നും ചെയ്യാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സി പി എം നേതാക്കളുടെ ആശ്രിതര്‍ക്ക് വഴിവിട്ട് നിയമനം ലഭിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നതായും ബാലന്‍ ആരോപിച്ചു.
വിവാദ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി ആണോയെന്ന് വ്യക്തമാക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---- facebook comment plugin here -----