Connect with us

National

യാത്ര വൈകുമെന്നറിയിച്ചു; ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| യാത്ര വൈകുമെന്നറിയിച്ചതിന് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്.

സഹില്‍ കഡാരിയ എന്ന ആളാണ് പൈലറ്റിനെ മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ പരാതി നല്‍കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

വിമാനം പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന സമയം 7.40 ആയിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം പുറപ്പെടല്‍ സമയം ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ഓടിയെത്തി പൈലറ്റിനെ മര്‍ദിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

 

 

 

Latest