Kerala
ഗവര്‍ണര്‍ റോഡില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചത് ഷോ മാത്രം: മന്ത്രി ശിവന്‍കുട്ടി
കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ നിലയുറപ്പിച്ചത്.

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചത് ഷോ മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ നാലാമത്തെ ഷോ ആണിതെന്നും ഗവര്‍ണര്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ വെല്ലുവിളിക്കുന്ന അദ്ദേഹം പദവി നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കൊല്ലം നിലമേലില്‍ എസ്എഫ്ഐ കരിങ്കൊടി കാട്ടിയതോടെ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി വഴിയില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസിനു നേരെ ശകാരവുമായി എത്തി. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ നിലയുറപ്പിച്ചത്.
17 എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐ ആര്‍ പകര്‍പ്പ് ലഭിച്ച ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.