Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; മലയോര മേഖലകളില്‍ ജാഗ്രത തുടരണം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളും മുന്നില്‍ കാണണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളും മുന്നില്‍ കാണണമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുള്ളതിനാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് സൂചനകള്‍.

മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 13 മുതല്‍ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ അറിയിക്കുന്നത്. മധ്യ, തെക്കന്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

 

---- facebook comment plugin here -----

Latest