Connect with us

Kerala

മഴ കനക്കും; ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

നാളെ കോഴിക്കോട് ,കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കാലവര്‍ഷം കനക്കും.അടുത്ത നാല് ദിവസം തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം ,വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ പത്തു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച കോഴിക്കോട് ,കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്.മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.അതേസമയം എറണാകുളം ,തൃശൂര്‍,മലപ്പുറം ,വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ് .

ഞായറാഴ്ച കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

 

Latest