Connect with us

Techno

ഐടെല്‍ പവര്‍ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു

സീരീസിലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഐടെല്‍ പി55ടി ഫെബ്രുവരി അവസാനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഐടെല്‍ പവര്‍ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഐടെല്‍ പി55, ഐടെല്‍ പി55 പ്ലസ് എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആകെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് ഐടെല്‍ പവര്‍ സീരീസിലുള്ളത്. സീരീസിലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഐടെല്‍ പി55ടി ഫെബ്രുവരി അവസാനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഐടെല്‍ പവര്‍ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ അവതരണം പൂര്‍ത്തിയാകും.

പതിനായിരം രൂപയില്‍ താഴെവില വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ എന്ന നേട്ടവുമായാണ് പി55 ലോഞ്ച് ചെയ്തിരിക്കുന്നത്. 24ജിബി റാം, 128ജിബി റോം, 45ഡബ്ല്യു പവര്‍ ചാര്‍ജിങ് എന്നിവയാണ് ഫോണിനുള്ളത്. ഐടെല്‍ പി55ന്റെ 12ജിബി+128ജിബി മോഡലിന് 6,999 രൂപയാണ് വില. 24ജിബി (8+16)+128ജിബി വേരിയന്റിന് 8,999 രൂപയാണ് വില വരുന്നത്. ഫോണുകള്‍ ഓണ്‍ലൈനിലാണ് ലഭ്യമാകുക.

16ജിബി (8+8ജിബി)+256ജിബി ഉള്ള ഐടെല്‍ പി55പ്ലസ് മോഡല്‍ ആരംഭിക്കുന്നത് 9,499 രൂപ മുതലാണ്. 50എംപി എഐ കാമറ ഈ രണ്ട് മോഡലുകളിലും ഐടെല്‍ നല്‍കിയിട്ടുണ്ട്. 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റിനൊപ്പം 6.56-ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് പി55പ്ലസിന് ഉള്ളത്. ഇതും ഓണ്‍ലൈനില്‍ ലഭ്യമാകും.