Connect with us

Kerala

ഐടിഐ വിദ്യാര്‍ഥിനിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം കൈമാറി; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു

Published

|

Last Updated

ആലപ്പുഴ  | ഐടിഐ വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പരസ്പരം കൈമാറിയ സംഭവത്തില്‍ ചെങ്ങന്നൂരില്‍ അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഹോര്‍ട്ടികള്‍ചര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദര്‍ശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമല്‍ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുല്‍ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാര്‍ഥിനിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റര്‍നെറ്റില്‍നിന്ന് എടുത്ത നഗ്‌നചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് രണ്ടാം പ്രതിക്ക് സാമൂഹിക മാധ്യമം വഴി കൈമാറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ വിദ്യാര്‍ഥിനി ഐടിഐ പ്രിന്‍സിപ്പല്‍ മുഖാന്തരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു

 

Latest