Connect with us

Kerala

ആനക്കൊമ്പ് കേസ് പിന്‍വലിക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി‌ | ‌ ആനക്കൊമ്പ് കൈവശം വെച്ചകേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി തള്ളിയതിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. തനിക്കെതിരായ കേസില്‍ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ഈ ഹരജി തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം.

2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.