Connect with us

Editors Pick

വി വി ഐപിയായ ചക്കക്കുരു; ഇവൻ ചില്ലറക്കാരനല്ല!

തിരക്കുകളൊഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം ചക്കക്കുരുവിന്‍റെ സുവർണ്ണ കാലമായിരുന്നു. അന്ന് ചക്കക്കുരു കൊണ്ട് ജ്യൂസ് വരെയുണ്ടാക്കി മലയാളി. ലോക്ഡൗണ്‍ കഴിഞ്ഞു ലോകം സാധാരണ നിലയിലെത്തിയപ്പോള്‍ ചക്കയും കുരുവും വീണ്ടും വീടിന് പുറത്തായി. എന്നാല്‍ ചക്കക്കുരു ഒരു നിര്‍ഗുണനല്ലെന്ന് അറിയാമോ? നിരവധി സവിശേഷതകൾ അതിനുണ്ട്.

Published

|

Last Updated

മഴക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ വെറുതെ പാഴായിപ്പോകുന്ന ചക്കകളും ചക്കക്കുരുവും ഗള്‍ഫിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പൊന്നുംവിലക്ക് വിറ്റുപോകുന്ന ഡ്രൈഡ് ജാക്ക്ഫ്രൂട്ട് സീഡാണെന്ന് കാണുമ്പോൾ മലയാളിയുടെ മനസ്സ് നോവും. ചക്കയുടേയും ചക്കക്കുരു കറിയുടേയും നൊസ്റ്റാൾജിയ ഇല്ലാത്ത മലയാളി പ്രവാസിയില്ല തന്നെ. ഉണക്കി പാക്കറ്റിലാക്കിയ ചക്കക്കുരുവിന് ഹൈടെക് മാളുകളില്‍ വിഐപി സ്ഥാനവും കൂടിയ വിലയുമാണ്. ചുരുക്കം പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ ഡിമാന്‍റുള്ള ഇനമാണിത്.

ഇത് നമ്മള്‍ വേണ്ടവിധം മുതലാക്കാറില്ല എന്നതാണ് സത്യം. നിര്‍ഭാഗ്യവശാല്‍ ചക്കക്കുരു സംസ്കരിച്ചു സൂക്ഷിക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളൊന്നും മലയാളികള്‍ ആരായാറില്ല. പഴയ തലമുറ, മഴക്കാലത്തേക്കായി അതിനെ ഉണക്കിയും മണ്ണുപൊതിഞ്ഞും സൂക്ഷിച്ചിരുന്നു. അക്കാലത്തെ പഞ്ഞമാസങ്ങളില്‍ കറിയായും പൊടിയായും ചായപ്പലഹാരമായും വിവിധ രീതിയിൽ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തിരക്കുകളൊഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം ചക്കക്കുരുവിന്‍റെ സുവർണ്ണ കാലമായിരുന്നു. അന്ന് ചക്കക്കുരു കൊണ്ട് ജ്യൂസ് വരെയുണ്ടാക്കി മലയാളി. ലോക്ഡൗണ്‍ കഴിഞ്ഞു ലോകം സാധാരണ നിലയിലെത്തിയപ്പോള്‍ ചക്കയും കുരുവും വീണ്ടും വീടിന് പുറത്തായി. എന്നാല്‍ ചക്കക്കുരു ഒരു നിര്‍ഗുണനല്ലെന്ന് അറിയാമോ? നിരവധി സവിശേഷതകൾ അതിനുണ്ട്.

ചക്കയുടെ വിത്തുകൾ പോഷക സമൃദ്ധമായ ഭക്ഷണമാണ്. അവയിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതുതന്നെ കാരണം. മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണത്തില്‍ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഭക്ഷണമാണത്. എന്തെല്ലാം ഘടകങ്ങളാണ് ചക്കക്കുരുവിലുള്ളതെന്ന് നോക്കാം.

പ്രോട്ടീൻ

ചക്ക വിത്തുകൾ പ്രോട്ടീൻ്റെ നല്ല ഉറവിടമാണ്. ഇത് സസ്യാഹാരികൾക്കും മാംസാഹാരത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഒരു മികച്ച ഓപ്ഷനാണ്.

നാരുകൾ

നാരുകളാൽ സമ്പുഷ്ടമായ ചക്കക്കുരു ദഹനത്തിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കും.

ആൻ്റിഓക്‌സിഡൻ്റുകൾ

ചക്ക വിത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, നീര് എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ധാതുക്കൾ

ചക്ക വിത്തുകൾ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ നല്ല ഉറവിടമാണ്.

വിറ്റാമിൻ ബി 6

ചക്ക വിത്തുകൾ വിറ്റാമിൻ ബി 6 ൻ്റെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിൻ്റെ പ്രവർത്തനവും രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനവും ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു.

  • ചക്കക്കുരു കഴിക്കുന്നതിൻ്റെ വേറെയും ചില ഗുണങ്ങൾ ഇതാ:
  • ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു ,
  • ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു ,
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • ആരോഗ്യകരമായ ഗട്ട് ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
  • ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു
  • നീര് കുറയ്ക്കാന്‍ സഹായിക്കുന്നു.
  • ബുദ്ധിക്ക് ഉണര്‍വ് നല്‍കി വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ചക്ക വിത്തുകളുടെ പോഷക വിരുദ്ധ ഉള്ളടക്കം കുറയ്ക്കുന്നതിനും അവയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനായി കഴിക്കുന്നതിനുമുമ്പ് വേവിക്കുകയോ വറുക്കുകയോ ചെയ്യേണ്ടതാണ്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുകയും വേണം‌.

Latest