Connect with us

Ongoing News

അന്താരാഷ്ട്ര ട്വന്റി 20 യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജഡേജ 

ഇന്ത്യക്കായി 74 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകളും 515 റണ്‍സും നേടിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | രോഹിത് ശര്‍മക്കും വിരാട് കോലിക്കും പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ട്വന്റി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ജഡേജ വിരമിക്കുന്ന വിവരം പങ്കുവെച്ചത്.

“ഹൃദയം നിറഞ്ഞ നന്ദിയോടെ ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന കുതിരയെ പോലെ എന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് ഞാന്‍ നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളില്‍ അത് ഇനിയും തുടരും. ട്വന്റി 20 ലോകകപ്പ് നേടുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും വലിയ നേട്ടമാണിത്. നിങ്ങളുടെ പിന്തുണക്കും സ്‌നേഹത്തിനും നന്ദി”. – ജഡേജ ഇന്‍സ്റ്റയില്‍ കുറിച്ചു.

ഇന്ത്യക്കായി 74 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകളും 515 റണ്‍സും നേടിയിട്ടുണ്ട്.

Latest