Connect with us

National

ജഡേജ ഒഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമരത്തേക്ക് വീണ്ടും ധോണി

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ധോണി തയാറായതായും ചെന്നൈ അറിയിച്ചു

Published

|

Last Updated

മുംബൈ | ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും മഹേന്ദ്ര സിങ് ധോണിയിലേക്ക്. രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണിത്. സീസണിന്റെ തുടക്കത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം ധോണി ജഡേജയ്ക്കു കൈമാറിയത്. മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് സിഎസ്‌കെ പ്രസ്താവനയില്‍ അറിയിച്ചു.

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ധോണി തയാറായതായും ചെന്നൈ അറിയിച്ചു. ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ താരമാണ് ജഡേജ. 2012 മുതല്‍ ചെന്നൈ ടീമിലുണ്ട്. 213 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചിട്ടുള്ള ധോണി നാലു തവണ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ചിട്ടുണ്ട്.

Latest