Connect with us

National

ജഡേജ വിജയശില്‍പി; ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം

168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു

Published

|

Last Updated

ധരംശാല ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സിന്റെ ജയം. 168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു.26 പന്തില്‍ 43 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ചെന്നൈയുടെ വിജയ ശില്‍പി

സിമര്‍ജീതും തുശാര്‍ പാണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ 12 പോയിന്റ് ആയി.

ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ജോണി ബെയര്‍ സ്റ്റോ(6 പന്തില്‍ 7), റിലി റോസൗ(0) എന്നിവരെ പഞ്ചാബിന് നഷ്ടമായി. രണ്ട് വിക്കറ്റുകള്‍ എടുത്ത് തുഷാര്‍ പാണ്ഡെയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പ്രഭ്‌സിമ്രാന്‍ സിങ്ങും(23 പന്തില്‍ 30), ശശാങ്ക് സിങ്ങും(20 പന്തില്‍ 27) ഭേദപ്പെട്ട ഇന്നിങ് പുറത്തെടുത്തെങ്കിലും 68 റണ്‍സെടുക്കുന്നതിനിടെ ഇരുവരും പുറത്തായതോടെ 68 ന് നാല് എന്ന നിലയിലായി പഞ്ചാബ്.

 

---- facebook comment plugin here -----

Latest