National
ജഗദീപ് ദന്‍കര്‍ എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
2019 ജുലൈ മുതല്‍ ദന്‍കര്‍ ബംഗാള്‍ ഗവര്‍ണറാണ്.

ന്യൂഡല്‍ഹി | എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ദന്‍കറെയാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. 2019 ജുലൈ മുതല്‍ ദന്‍കര്‍ ബംഗാള്‍ ഗവര്‍ണറാണ്. ജാട്ട് സമുദായത്തില്‍പ്പെട്ടയാളാണ് ദന്‍കര്‍.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ധനകറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധന്‍കര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു.