International
ഭാര്യയുടെ ജന്മദിനം മറന്നുപോയാല്‍ ജയില്‍ ശിക്ഷ; വിചിത്രനിയമമുള്ള സ്ഥലം
സമോവ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടുന്ന തെറ്റാണ്.
അപിയ| വിവാഹശേഷം കുറച്ചുവര്‍ഷങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം ജന്മദിനം ഓര്‍ത്തുവച്ച് സര്‍പ്രൈസ് കൊടുക്കുന്ന സ്വഭാവമുണ്ടാകും. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ശീലത്തിന് മാറ്റം സംഭവിക്കും. വളരെ വിചിത്രമായി തോന്നാവുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. ഭാര്യയുടെ ജന്മദിനം മറന്നാല്‍ ഭര്‍ത്താവിനെ ജയിലിലടക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ പ്രദേശത്തുള്ള സമോവയാണ് സ്ഥലം.
അതിമനോഹരമായ ഒരു ദ്വീപാണ് സമോവ. അവിടെയുള്ള പുരുഷന്മാര്‍ അബദ്ധത്തില്‍ പോലും ഭാര്യയുടെ പിറന്നാള്‍ മറക്കാറില്ല. മറക്കാതിരിക്കുന്നതിന്റെ കാരണം ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ്. സമോവ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടുന്ന തെറ്റാണ്. ഈ തെറ്റിനെക്കുറിച്ച് ഭാര്യ പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ ഭര്‍ത്താവ് ജയിലിലാകും. ഭര്‍ത്താവിനെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യും.
ആദ്യ തവണ ഭര്‍ത്താവിന് ഇളവ് പ്രതീക്ഷിക്കാം. പോലീസ് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കും. എന്നാല്‍ രണ്ടാം തവണ തെറ്റ് ആവര്‍ത്തിച്ചാല്‍ ഉറപ്പായും ജയില്‍ ശിക്ഷ അനുഭവിക്കണം. ഇക്കാരണത്താല്‍ സമോവയിലെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ എപ്പോഴും പ്രീതിപ്പെടുത്തിയാണ് ജീവിക്കുന്നത്. അബദ്ധത്തില്‍ ജന്മദിനം മറന്നുപോയാല്‍ ഭാര്യമാര്‍ പോലീസില്‍ പരാതിപ്പെടാതിരിക്കാനുള്ള സൂത്രമാണിത്.