Kerala
ജയില്‍ ചാടിയ പ്രതി പിടിയില്‍
മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടിപ്പോയ വിഷ്ണു ഉല്ലാസാണ് പിടിയിലായത്.
ആലപ്പുഴ | ജയില്‍ ചാടിയ പ്രതിയെ പിടികൂടി. മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടിപ്പോയ വിഷ്ണു ഉല്ലാസാണ് പിടിയിലായത്.
തിരുവല്ല തുകലശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഒരാഴ്ച മുമ്പാണ് വിഷ്ണു ജയില്‍ ചാടിയത്. ജനുവരി 26ന് രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തടവുകാരെ പുറത്തുവിട്ട അവസരത്തിലായിരുന്നു രക്ഷപ്പെടല്‍. തുടര്‍ന്ന് സ്വന്തം വീട്ടില്‍ തന്നെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
---- facebook comment plugin here -----