Connect with us

National

ജയിലില്‍ കഴിയുന്ന കാശ്മീര്‍ എം പിക്ക് പാര്‍ലിമെന്റില്‍ എത്താന്‍ കസ്റ്റഡി പരോള്‍

ജസ്റ്റിസ് വികാസ് മഹജന്റെ ബെഞ്ചാണ് കര്‍ശന വ്യവസ്ഥകളോടെ പരോള്‍ നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മുകാശ്മീര്‍ ബാരാമുള്ള എം പി എന്‍ജിനീയര്‍ റഷീദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തേക്ക് പരോള്‍ നല്‍കി ഡല്‍ഹി ഹൈക്കോടതി. തീവ്രവാദത്തിന് വേണ്ടി പണം പിരിച്ചെന്ന് കുറ്റാരോപിതനായി തീഹാര്‍ ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.

ജസ്റ്റിസ് വികാസ് മഹജന്റെ ബെഞ്ചാണ് പോലീസ് സുരക്ഷയില്‍ പാര്‍ലമെന്റില്‍ പോവുന്നതിന് അനുമതി നല്‍കിയത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്, മാധ്യമങ്ങളെ കാണരുത്, ആരോടും സംസാരിക്കരുത് എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് പരോള്‍ അനുവദിച്ചത്. റാഷിദിന്റെ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ നിലവില്‍ പരിഹാരം കാണാത്തതിനാലാണ് കസ്റ്റഡി പരോള്‍ അനുവദിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കസ്റ്റഡി പരോളിനെ എന്‍ ഐ എ ശക്തമായി എതിര്‍ത്തു. പാര്‍ലമെന്റിലേക്ക് ആയുധധാരികളായ സുരക്ഷ ഉദ്ദ്യോഗസ്ഥരെ അയക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്റില്‍ ആയുദ്ധങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അനുവദനീയമല്ലെന്നും എന്‍ ഐ എ വാദിച്ചു. ഫെബ്രുവരി 11,13 തീയതികളില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലായിരിക്കും അദ്ദേഹം പങ്കെടുക്കുക.

 

Latest