Connect with us

Kerala

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു

ജെയിനെ ഇന്ന് തന്നെ നാട്ടിലെത്തിക്കും. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ മുഖത്ത് പരുക്കേറ്റ് ജെയിന്‍ ചികിത്സയിലായിരുന്നു.

Published

|

Last Updated

തൃശൂര്‍| റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു. ജെയിനെ ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ മുഖത്ത് പരുക്കേറ്റ് ജെയിന്‍ ചികിത്സയിലായിരുന്നു. കോണ്‍ട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജെയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാന്‍ നീക്കമുണ്ടായിരുന്നു.

യുദ്ധത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന ജെയിനിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആര്‍മി ക്യാമ്പിലേക്ക് പോലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന്‍ അവസാനമായി കുടുംബത്തിന് അയച്ച സന്ദേശം.

ആര്‍മി കരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതില്‍ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ ജെയിന്‍ നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.