Connect with us

vhp attack mp

വിവാഹ ചടങ്ങിനിടെ ജയ്ശ്രീറാം മുഴക്കി വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

വിവാഹ ചടങ്ങ് ഹിന്ദുമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി വി എച്ച് പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ ജയ്ശ്രീറാം മുഴക്കി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ദേവിലാല്‍ മീണ എന്നയാളാണ് കൊല്ലപ്പെട്ടത്. വി എച്ച് പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. വെടിയേറ്റ ഉടന്‍തന്നെ ദേവിലാല്‍ മീണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയിലില്‍ കഴിയുന്ന വിവാദ ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളേയും കുഞ്ഞിനേയും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

രാമെയ്‌നി എന്ന പേരില്‍ 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികള്‍ പറയുന്നു. ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ആക്രമണം. വി എച്ച് പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ആരോപണമുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest