Kasargod
ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച സഅദിയ്യയില്‍
സഅദിയ്യ ലൈവ് യൂട്യൂബ് ചാനലിലൂടെയും തത്സമയം പരിപാടിയില്‍ പങ്കാളികളാവാം.
ദേളി | ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്നു വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ (ഡിസം: എട്ട് ഞായര്‍) ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം എം എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.
സയ്യിദ് ഹിബ്ബത്തുല്ല അഹ്‌സനി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശരീഫ് സഅദി മാവിലാടം, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അസ്‌കര്‍ ബാഖവി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി, ഇബ്‌റാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി, അബ്ദുല്‍ റഹ്മാന്‍ ശാമില്‍ ഇര്‍ഫാനി, എം ടി പി അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
സഅദിയ്യ ലൈവ് യൂട്യൂബ് ചാനലിലൂടെയും തത്സമയം പരിപാടിയില്‍ പങ്കാളികളാവാം.