Connect with us

K T JALEEL ISSUE

കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ വ്യക്തിപരമായി നീങ്ങുന്നുവെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

ജലീല്‍ സി പി എമ്മിന്റെ നല്ല സഹയാത്രികന്‍

Published

|

Last Updated

തിരുവനന്തപുരം | പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ വ്യക്തിപരമായി നീങ്ങുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ സി പി എമ്മിന്റേയും എല്‍ ഡി എഫിന്റേയും നല്ല സഹയാത്രികനാണ്. തുടര്‍ന്നും നല്ല സഹയാത്രികനായി ജലീല്‍ തുടരും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ സഹകരണ വകുപ്പുണ്ട്. അതിന് ഇ ഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല.

ഇ ഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീലും വ്യക്തമാക്കിയതാണ്. ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യമാണ് ജലീല്‍ ഉന്നയിച്ചത്. വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സി പി എം തള്ളയെന്ന തരത്തിലാണ് പലരും പറഞ്ഞത്. കെ ടി ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത. ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. സഹകരണ മേഖലക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. വീഴ്ചകള്‍ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലക്കുണ്ട്. കുഞ്ഞാലിക്കുട്ടി ലീഗിന്റെ നേതാവാണ്. അവരോടുള്ള സി പി എം സമീപനം എല്ലാവര്‍ക്കും അറിയുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest