Connect with us

freedom fighting

ജാലിയന്‍ വാലാബാഗ് സ്മാരക നവീകരണം രക്തസാക്ഷികളോടുള്ള അപമാനം

താന്‍ ഒരു രക്തസാക്ഷിയുടെ മകനാണെന്നും അതിനാല്‍ ഈ അപമാനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ജാലിയന്‍ വാലാബാഗ് രക്തസാക്ഷി സ്മാരകം നവീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധി. സ്മാരകം നവീകരിക്കാനുള്ള തീരുമാനം രക്തസാക്ഷികളോടുള്ള അപമാനമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവര്‍ക്കേ ഇത്തരത്തില്‍ അപമാനിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ട്വീറ്റ് ചെയതു. താന്‍ ഒരു രക്തസാക്ഷിയുടെ മകനാണെന്നും അതിനാല്‍ ഈ അപമാനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നടപടി ലജ്ജാകരമായ ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് മുന്നില്‍ നിന്ന് പോരാടിയവരെ മനസിലാക്കാന്‍ സാധിക്കില്ലെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. അമൃത്സറിലെ ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെ നവീകരണം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവീകരിച്ച സ്മാരകം ഉദ്ഘാടനം ചെയതത്. ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Latest