ആര്‍ എസ് എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു രഹസ്യ ചര്‍ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും കേരള മുന്‍ അമീറുമായ ടി ആരിഫ് അലി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും നിലവില്‍ നടന്നത് പ്രാഥമിക ചര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
–
അഖിലേന്ത്യാ നേതൃത്വമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല, ആര്‍ എസ് എസുമായി ചര്‍ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----