Connect with us

Kerala

ജമാഅത്ത്- ആര്‍ എസ് എസ് ചര്‍ച്ച ദുരൂഹം: ദേവര്‍കോവില്‍

മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം ആർ എസ് എസുമായി അകലം പാലിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി നടത്തിയ ചര്‍ച്ച ദുരൂഹവും ഭീരുത്വവുമെന്നും മന്ത്രി

Published

|

Last Updated

തിരുനന്തപുരം | മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്രം ഉള്‍വഹിക്കുന്ന ആര്‍ എസ് എസുമായി ജമാഅത്തെ ഇസ്‌ലാമി നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു.

ഗാന്ധി വധത്തിനെ ന്യായീകരിക്കുകയും ബാബരി ധ്വംസനത്തിന് നേതൃത്വം നല്‍കുകയും തകര്‍ക്കേണ്ട മറ്റു പള്ളികളുടെ ലിസ്റ്റ് തയ്യാറാക്കി വിഷം ചീറ്റുകയും ചെയ്യുന്ന ആര്‍ എസ് എസ് കുതന്ത്രത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളുമായുള്ള ചര്‍ച്ചാ നാടകം.
മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞു മുന്നേറുമ്പോള്‍ അവരുമായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ദുരൂഹവും ഭീരുത്വവുമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ആര്‍ എസ് എസിനെ നേര്‍വഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെ ചേര്‍ത്തുനിര്‍ത്തി മുഖംമിനുക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ചതുരോ പായങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest