Connect with us

Kozhikode

നൂതന ആശയങ്ങള്‍ പങ്കുവെച്ച് ജാമിഅതുല്‍ ഹിന്ദ് ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ്

ഏകജാലകം വഴിയുള്ള പ്രവേശനം, ദേശീയ തലത്തിലേക്കും വനിതാ വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ചചെയ്തു. 

Published

|

Last Updated

ജാമിഅതുല്‍ ഹിന്ദ് ഫ്യൂച്ചര്‍ സമ്മിറ്റ് പ്രോ ചാന്‍സിലര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്| ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ വിദ്യഭ്യാസ രംഗത്ത് കൊണ്ടുവരുന്ന പുതിയ ആശയങ്ങളും ചുവടുവെപ്പുകളും ചര്‍ച്ച ചെയ്ത് ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകജാലകം വഴിയുള്ള പ്രവേശനം, ദേശീയ തലത്തിലേക്കും വനിതാ വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് സമ്മിറ്റ്ചര്‍ച്ചചെയ്തത്. കൂടാതെ, അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളില്‍ അനിവാര്യമായി കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു.
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ വെച്ച് നടന്ന സമ്മിറ്റ് ജാമിഅ പ്രോ ചാന്‍സിലര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാന്‍സിലര്‍ സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. അസി. റജിസ്ട്രാര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി പി സൈദലവി മാസ്റ്റര്‍ ചെങ്ങര, സയ്യിദ് മുഹമ്മാദ് തുറാബ് സഖാഫി, റഹ്‌മതുല്ല സഖാഫി എളമരം, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പൊന്മള മുഹിയദ്ദീന്‍ കുട്ടി ബാഖവി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കൂറ്റംപാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സംബന്ധിച്ചു.
ജാമിഅയില്‍ അഫിലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അറുന്നൂറിലധികം പേര്‍ പ്രതിനിധികളായി. ജാമിഅതുല്‍ ഹിന്ദ് സിണ്ടിക്കേറ്റ്- സെനറ്റ് അംഗങ്ങള്‍ക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു.