Educational News
ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം: പ്രവേശന പരീക്ഷക്ക് 50 കേന്ദ്രങ്ങള്‍
ഇന്ത്യയില്‍ 34, വിദേശത്ത് 16 കേന്ദ്രങ്ങളിലാണ് ജെ- സാറ്റ് നടക്കുന്നത്.

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശനത്തിനുള്ള പരീക്ഷ (ജെ- സാറ്റ്) ഇന്ത്യക്കകത്തും പുറത്തുമായി 50 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 34 കേന്ദ്രങ്ങളും വിദേശത്ത് 16 കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ മാസം 18 വരെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 27നാണ് ജെ- സാറ്റ് നടക്കുന്നത്. പരീക്ഷക്ക് https://jamiathulhind.com എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കേണ്ടതാണ്. സ്‌കൂള്‍ ഏഴാം ക്ലാസ്സോ പത്താം ക്ലാസ്സോ ഇത്തവണ കഴിഞ്ഞവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയെന്നും ഏകജാലക പ്രവേശന കണ്‍വീനര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അല്‍ മഖര്‍ ദാറുല്‍ അമാന്‍ (നാടുകാണി, തളിപ്പറമ്പ്), മഖ്ദൂമിയ്യ പബ്ലിക് സ്‌കൂള്‍ (നിര്‍മലഗിരി), ജലാലിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (എടവണ്ണപ്പാറ), ജാമിഅ ഹികമിയ്യ (പാപ്പിനിപ്പാറ), തര്‍തീല്‍ സെന്‍ട്രല്‍ സ്‌കൂള്‍ (കോട്ടക്കല്‍), അല്‍ ഇഹ്‌സാന്‍ (വേങ്ങര), മജ്മഅ് നിലമ്പൂര്‍ (നിലമ്പൂര്‍), മഅദിന്‍ പബ്ലിക് സ്‌കൂള്‍ (സ്വലാത് നഗര്‍), സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (കുറ്റ്യാടി), ഖാദിസ്സിയ്യ സ്‌കൂള്‍ (ഫറോക്), മര്‍കസ് ഗാര്‍ഡന്‍ (പൂനൂര്‍), മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (കുമംഗലം, കാരന്തൂര്‍), തബ്ലീഗുല്‍ ഇസ്ലാം മദ്രസ്സ (കുന്നുംപുറം), മര്‍കസ് ഖൈഖാ ഇന്‍സ്റ്റിറ്റ്യൂട്ട് (ബംഗളുരു), സയ്യിദ് മദനി ദര്‍ഗ കോളേജ് (ഉള്ളാള്‍), അന്‍വാറുല്‍ ഹുദാ ക്യാമ്പസ് (വിരാജ്പേട്ട), ജാമിഅ അശ്അരിയ്യ ഇസ്ലാമിയ്യ (എടപ്പള്ളി, ചേരനല്ലൂര്‍), ദാറുല്‍ ഫതഹ് (മുതലക്കുളം, തൊടുപുഴ), സഅദിയ്യ ക്യാമ്പസ് (ദേളി), മുഹിമ്മാത് ക്യാമ്പസ് (പുത്തിഗെ), ഖാദിസ്സിയ്യ ഇസ്ലാമിക്ക് കോംപ്ലക്സ (തഴുത്തല, മുഖത്തല), സൈത്തൂന്‍ അക്കാഡമി (കടപ്പത്തല), ഫലാഹ് ഗ്രീന്‍ വാലി സ്‌കൂള്‍ (കല്‍പ്പറ്റ), കോര്‍ഡോവ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ (കല്ലേക്കാട്), ഐ.സി.എസ് സ്‌കൂള്‍ (ഒറ്റപ്പാലം, മയിലുംപുരം), തൃത്താല എസ്.എ വേള്‍ഡ് സ്‌കൂള്‍ (പാറക്കുളം , പടിഞ്ഞാറങ്ങാടി), അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ (ചെറുതുരുത്തി ,കിളിമങ്കലം), ഐ.ഡി.സി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ (പെരിഞ്ഞനം ,കൊടുങ്ങല്ലൂര്‍), മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ (പെരിഞ്ഞനം ,കൊടുങ്ങല്ലൂര്‍), മര്‍കസുല്‍ ഹുദാ ക്യാമ്പസ് (മര്‍കസ് നഗര്‍, പൊട്ടശ്ശേരി) എന്നീ കേന്ദ്രങ്ങളിലാണ് ഇന്ത്യയില്‍ ജെ- സാറ്റ് നടക്കുന്നത്.
മനാമ സുന്നി സെന്റര്‍ (ബഹ്റൈന്‍), മഹ്ദുല്‍ ഉലൂം സ്‌കൂള്‍ (ജിദ്ദ), രിസാലത്തുല്‍ ഇസ്ലാം മദ്റസ (റിയാദ്), ഇര്‍ഷാദ് ഔലാദ് മദ്റസ (കൊബാര്‍), ഖാദിസിയ മദ്റസ (ഖമീസ് മുഷൈത്), അല്‍ ഹിദായ മദ്റസ (ദമാം), ഐ.സി.എഫ് ഓഫീസ് ഫര്‍വാനിയ (കുവൈത്ത്), അല്‍ കൗസര്‍ മദ്റസ (റൂവി), അല്‍ ഫലാഹ് മദ്റസ (ബര്‍ക്ക), സുന്നി ജമാഅത്ത് മദ്റസ (സലാല), അല്‍ ഹുദാ മദ്റസ നിസ്വ (ഒമാന്‍), ഐ സി എഫ് ഓഫീസ് ഹസനിയ (ഖത്തര്‍), ദുബായ് മാര്‍കസ് (ദുബായ്), അബ്ദുറഹ്മാനുബ്നു ഔഫ് മദ്റസ (ഷാര്‍ജ), ഐ.സി.എഫ് ഓഫീസ് (അബുദാബി), സുന്നി മസ്ജിദ് (ക്വാലലമ്പുര്‍, മലേഷ്യ) എന്നീ കേന്ദ്രങ്ങളാണ് രാജ്യത്തിന് പുറത്തെ ജെ- സാറ്റ് കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235492844 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ജാമിഅത്തുല്‍ ഹിന്ദ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----