Kozhikode
ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം: അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാനിക്കും
ഏകജാലക പ്രവേശന പരീക്ഷ (ജെ- സാറ്റ്) 27ന്

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ നല്‍കേണ്ട തീയതി നാളെ അവസാനിക്കുമെന്ന് ഏകജാലക പ്രവേശനം കണ്‍വീനര്‍ അറിയിച്ചു. എട്ട്, +1 ക്ലാസുകളിലേക്കാണ് നാളെ രാത്രി 11.59 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നത്. 27ന് രാവിലെ 10നാണ് ഏകജാലക പ്രവേശന പരീക്ഷ (ജെ- സാറ്റ്) നടക്കുന്നത്.
അതോടൊപ്പം, ഏകജാലക അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയതും അപ്ലിക്കേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്തതുമായ അപേക്ഷകരുടെ ഹാള്‍ടിക്കറ്റ് www.jamiathulhind.com എന്ന ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ‘Application’ ക്ലിക്ക് ചെയ്താല്‍ ഹാള്‍ ടിക്കറ്റ് ലഭ്യമാക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്ലാമിക പഠനത്തോടൊപ്പം എട്ടാം ക്ലാസ് മുതലും പതിനൊന്നാം ക്ലാസ് മുതലുമുള്ള രണ്ട് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഈ മാസം 27ന് നടക്കുന്ന ഒരൊറ്റ പരീക്ഷ വഴി പ്രവേശനം നേടാനാകും. www.jamiathulhind.com എന്ന വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235492844 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ജാമിഅത്തുല്‍ ഹിന്ദ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.