Connect with us

Education Notification

ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശം: മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വിദ്യാർഥികൾക്ക് ഈ മാസം18 വരെ അപേക്ഷിക്കാം

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശന സംവിധാന പ്രകാരമുള്ള മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓരോസ്ഥാപനങ്ങളിലും 20 ശതമാനം സീറ്റുകളാണ് മാനേജ്മെന്റ് ക്വാട്ടയില്‍ അനുവദിച്ചിരിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ 25 വരെ സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സ്ഥാപനങ്ങളെയാണ് സമീപിക്കേണ്ടത്. ഇതിനായി വിദ്യാർത്ഥികൾ ഏപ്രിൽ 18ന് മുമ്പ് ജാമിഅതുൽ ഹിന്ദ് വെബ് സൈറ്റ് വഴി അപേക്ഷിക്കണം. ജെ-സാറ്റ് പ്രവേശന പരീക്ഷ എഴുതുകയും വേണം.
സ്‌കൂള്‍ ഏഴാം ക്ലാസ് കഴിഞ്ഞവർക്കും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ഏകജാലകം വഴി മാനേജ്മൻ്റ് ക്വാട്ടയിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയുക. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളെ മറ്റു സ്ഥാപനങ്ങളിലേക്ക് പരിഗണിക്കുന്നതല്ലെന്നും മാനേജ്മൻ്റ് ക്വാട്ടയിൽ സ്ഥാപനം വിദ്യാർത്ഥിക്ക് അംഗീകാരം നൽകുമ്പോൾ പ്രത്യേകം ഒ.ടി.പി വെരിഫിക്കേഷൻ ഉണ്ടാകുമെന്നും ഏകജാലക പ്രവേശന കണ്‍വീനര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235492844 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ https://jamiathulhind.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

Latest