Kerala
ജാമിഅതുല്‍ ഹിന്ദ് ഏകജാലകം: ജെ-സാറ്റ് പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു
പ്രിന്റ് എടുത്ത ഹാള്‍ടിക്കറ്റുമായാണ് വിദ്യാര്‍ഥികള്‍ ഈ മാസം 27നു നടക്കുന്ന ജെ സാറ്റ് പരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകേണ്ടത്.

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴില്‍ നടത്തപ്പെടുന്ന ഏകജാലക പ്രവേശന പരീക്ഷ (ജെ- സാറ്റ്)യ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു. ജെ സാറ്റിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് www.jamiathulhind.com എന്ന ജാമിഅതുല്‍ ഹിന്ദ് വെബ്സൈറ്റിലാണ് ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍
തങ്ങളുടെ അപ്ലിക്കേഷന്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അപ്ലിക്കേഷന്‍ ബട്ടണ്‍ അമര്‍ത്തുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
പ്രിന്റ് എടുത്ത ഹാള്‍ടിക്കറ്റുമായാണ് വിദ്യാര്‍ഥികള്‍ ഈ മാസം 27നു നടക്കുന്ന ജെ സാറ്റ് പരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകേണ്ടത്. ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ ഏതെങ്കിലുമൊരു ഐ ഡി പ്രൂഫും കൈയില്‍ കരുതേണ്ടതാണ്. ഹാള്‍ ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള മറ്റ് അന്വേഷണങ്ങള്‍ക്ക് 06235492844 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
---- facebook comment plugin here -----