Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ മീലാദാഘോഷം; സസ്റ്റാന്റീവോ'97' ന് തുടക്കമായി

തിരുനബി ജീവിതത്തിന്റെ മാനവിക മാതൃകകളും സുസ്ഥിര സമൂഹത്തിന്റെ നവ നിര്‍മിതിയും മുന്നോട്ട് വെക്കുന്ന കാമ്പയിന്‍ നിയോ-ലിബറല്‍ ജീര്‍ണതക്കെതിരെയുള്ള സാംസ്‌കാരിക പ്രതിരോധമാകും.

Published

|

Last Updated

പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ മീലാദ് കാമ്പയിന്‍ ‘സസ്റ്റാന്റീവോ’97’ ന് തുടക്കമായി.”ലി ഹില്ലി ത്തജല്ലി’ എന്ന പ്രമേയത്തില്‍ തിരുനബി ജീവിതത്തിന്റെ മാനവിക മാതൃകകളും സുസ്ഥിര സമൂഹത്തിന്റെ നവ നിര്‍മിതിയും മുന്നോട്ട് വെക്കുന്ന കാമ്പയിന്‍ നിയോ-ലിബറല്‍ ജീര്‍ണതക്കെതിരെയുള്ള സാംസ്‌കാരിക പ്രതിരോധമാകും. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ: എം എ എച്ച് അസ്ഹരി മീലാദ് സന്ദേശ പ്രഭാഷണം നിര്‍വഹിക്കും. നാല്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ ഹദീസ് ലിറ്ററേച്ചറിലെ ആധുനിക വായനകള്‍ ചര്‍ച്ച ചെയ്യും.

അന്താരാഷ്ട്ര പണ്ഡിതരും അക്കാദമിക് വിചക്ഷണരും പങ്കെടുക്കുന്ന രിവായ ഇന്റര്‍നാഷണല്‍ വെബിനാര്‍, അക്കാദമിക് സെമിനാര്‍, മഹബ്ബ തെറാപ്പി, മദീന സിമ്പോസിയം, മൊബൈല്‍ മൗലിദ്, മജ്‌നാഗ്രാഫിറ്റി, ഗ്രന്ഥ പ്രകാശനം, സീറത്തുന്നബി ഗ്രാന്‍ഡ് ക്വിസ്, ബുക് ഡിസ്‌കഷന്‍, മീലാദ് ഡയലോഗ്, റീല്‍ ക്രിയേഷന്‍ തുടങ്ങിയവ നടക്കും. കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ‘ഞാന്‍ വായിച്ച തിരുനബി’ അഖില കേരള ബുക് റിവ്യൂ മത്സര വിജയിക്ക് ഹബീബ് നൂറാനി മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിക്കും. ഗ്രീന്‍ മീലാദ് മിഷന് തുടക്കമായി ജാമിഅ മദീനതുന്നൂറിലെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൃഷിയിടത്തില്‍ റബീഉല്‍ അവ്വല്‍ ഒന്നിന് വിത്തിറക്കും.

പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന കാമ്പയിന്‍ ലോഞ്ചിംഗ് സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ ലോഗോ പ്രകാശനം ചെയ്തു. മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി, അബൂബക്കര്‍ നൂറാനി മാജിദ് സഖാഫി പൂനൂര്‍, സയ്യിദ് ഹാഷിം പങ്കെടുത്തു. റബീഉല്‍ ആഖിര്‍ 10 ന് നടക്കുന്ന മിസ്‌കുല്‍ ഖിതാം സംഗമത്തോടെ കാമ്പയിന്‍ സമാപിക്കും.

 

Latest