Connect with us

Kozhikode

ജാമിഅ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ: യൂണിറ്റ് റൊന്റിവ്യൂകൾക്ക് തുടക്കം

മദീനതുന്നൂറിന്റെ 17 കാമ്പസുകളിൽ നിന്നായി 1,200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന ലൈഫ് ഫെസ്റ്റിവൽ 'ട്രൈസിങ്ങ് ദി ബിഹൈന്റ്സ്' എന്ന തീമിലാണ് ഈ വർഷം സംവിധാനിച്ചിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ22’ യൂണിറ്റ് തല മത്സരങ്ങൾക്ക് തുടക്കമായി. ജാമിഅ റെക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്‌ഹരി റൊന്റിവ്യൂ പ്രഖ്യാപനം നിർവഹിച്ചു. 17 കാമ്പസുകളിലായി നടക്കുന്ന പരിപാടികളിൽ സയ്യിദ് അബ്ദുസബൂർ ബാഹസൻ , ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദലി കിനാലൂർ, ജാബിർ മാസ്റ്റർ നേരോത്ത്, ബാപ്പു വെള്ളിപറമ്പ്, റിഹാൻ റാഷിദ്, ഷംസുദ്ദീൻ നെല്ലറ, എം കെ ഷൗക്കത്ത് അലി, നാസർ മാസ്റ്റർ ദ്വാരക എന്നിവർ സംബന്ധിക്കും.

പ്രൈമറി, സെക്കണ്ടറി, സബ് ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി ജാമിഅ മദീനതുന്നൂറിന്റെ 17 കാമ്പസുകളിൽ നിന്നായി 1,200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന ലൈഫ് ഫെസ്റ്റിവൽ ‘ട്രൈസിങ്ങ് ദി ബിഹൈന്റ്സ്’ എന്ന തീമിലാണ് ഈ വർഷം സംവിധാനിച്ചിട്ടുള്ളത്. ജൽസ, ടോക്ക് മാസ്റ്റർ, ട്രാൻസ്ലേഷൻ ഡയലോഗ്, സൊലൂഷൻ ഡിസൈൻ, ഗസൽ, മജ്നാ ഗ്രാഫിറ്റി, മസ്അല ശൂറ, രിസാല ക്രിയേഷൻ തുടങ്ങി 120 ഓളം മത്സരങ്ങളാണ് നടക്കുക. യൂണിറ്റ് റൊന്റിവ്യൂ ജേതാക്കൾ  മൂന്ന് സോണുകളിലായി മത്സരിച്ച്  ജനുവരി 25, 26, 27 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ  വെച്ച് നടക്കുന്ന ഹോം റൊന്റിവ്യൂ’യിൽ മാറ്റുരക്കും.

Latest