Connect with us

Kozhikode

മിനി മെറ്റാവേഴ്സ് നവാനുഭവങ്ങളുമായി ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി

മദീനതുന്നൂർ വിദ്യാർഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ ഗ്ലോക്കൽ മീഡിയയാണ് ആപ്പ് വികസിപ്പിച്ചതും വി ആർ  ഷോ ഒരുക്കിയതും.

Published

|

Last Updated

കോഴിക്കോട് | മിനി മെറ്റാവേഴ്സിന്റെ നവാനുഭവങ്ങൾ സാധ്യമാക്കി ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ 22 ന് പ്രൗഢ സമാപ്തി. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോക്കൽ വി ആർ ഷോ ശ്രദ്ധേയമായി. ഇൻഫെസ്റ്റ് ട്രാൻസാക്ഷന് വേണ്ടി വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ഡിജിറ്റൽ കോയിൻ മറ്റൊരു സവിശേഷതയായിരുന്നു. വി ആർ ഷോയുടെയും ലൈഫ് കഫേയുടേയും ഇടപാടുകൾ ഗ്ലോക്കൽ കോയിൻ ഉപയോഗിച്ചായിരുന്നു.  സ്വന്തമായി വികസിപ്പിച്ചെടുത്ത റെന്റിവ്യു മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഫെസ്റ്റിവൽ ചലനങ്ങൾ  വിദ്യാർഥികൾക്ക് ലഭ്യമാക്കിയിരുന്നത്.

ജാമിഅ മദീനതുന്നൂർ വിദ്യാർഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ ഗ്ലോക്കൽ മീഡിയയാണ് ആപ്പ് വികസിപ്പിച്ചതും വി ആർ  ഷോ ഒരുക്കിയതും. ജാമിഅ സ്റ്റുഡൻസ് ഐ ഡി കാർഡിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, ചിത്രങ്ങൾ, വീഡിയോകൾ, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും സർട്ടിഫിക്കറ്റ് ഡൗൺലോഡിംഗും ഗ്ലോക്കൽ പേയും ആപ്പിൽ സജ്ജീകരിച്ചിരുന്നു. പുതുലോകമായ മെറ്റാ വേഴ്സിന്റെ മിനി വേർഷൻ സ്വന്തമായി വികസിപ്പിച്ച ഗ്ലോക്കൽ മീഡിയ ടീമിനെ റെക്ടർ ഡോ.എം എ എച്ച് അസ്ഹരി പ്രത്യേകം അഭിനന്ദിച്ചു.

‘ട്രെയ്സിങ്ങ് ദി ബിഹൈന്റ്സ്’ എന്ന തീമിൽ ജാമിഅ മദീനതുന്നൂറിന്റെ പതിനേഴ് കാമ്പസുകളിലായി ഡിസംബർ അവസാനവാരം ആരംഭിച്ച ലൈഫ് ഫെസ്റ്റിവൽ യൂണിറ്റ്, സോൺ തല മത്സരങ്ങൾ കഴിഞ്ഞ്  മൂന്ന് ദിവസം നീണ്ടു നിന്ന ഹോം റൊന്റിവ്യൂ മത്സര പരിപാടികളോടെയാണ് സമാപിച്ചത്. ഗ്രീൻ ഫെസ്റ്റ്, കോസ്മോസാപിയൻ ആർട്ടിസ്റ്റിക് എക്സിബിഷൻ, സൊലൂഷൻ ഡിസൈൻ, ഡിജിറ്റൽ ഇല്ലസ്ട്രേഷൻ, റീൽ ക്രിയേഷൻ, ഫ്ളാഷ് ഫിക്ഷൻ തുടങ്ങി 120 ഓളം  മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ടീം  ബറോക് എംഗ്രാവേഴ്സ് ഒന്നാം സ്ഥാനവും ഇസ്നിക് സ്ക്രൈബേഴ്സ് , നസ്തലിക് നരേറ്റേഴ്സ് ടീമുകൾ രണ്ടും മൂന്നും സ്ഥാനവും നേടി. വ്യത്യസ്ത വിഭാഗങ്ങളിലായി സ്വാദിഖ് ഹസനിയ്യ ഐക്കരപ്പടി (മൈനർ), മാജിദ് അഫ്ഹാം ഇമാം റബ്ബാനി കാന്തപുരം (പ്രൈമറി), മുഹമ്മദ് യാഷിൻ ബൈത്തുൽ ഇസ്സ നരിക്കുനി (സെക്കൻഡറി), അഹ്‌മദ് ജുനൈദ്‌ മർകസ് ഗാർഡൻ (സബ് ജൂനിയർ), ഉവൈസ് അബ്ദുസ്സലാം ബൈതുൽ ഇസ്സ നരിക്കുനി (ജൂനിയർ), ത്വാഹിർ അലി മർകസ് ഗാർഡൻ (സീനിയർ) വ്യക്തിഗത ചാമ്പ്യന്മാരായി.  പ്രൈമറി വിഭാഗത്തിൽ ഇമാം റബ്ബാനി കാന്തപുരം, സെക്കൻഡറി വിഭാഗത്തിൽ ബൈത്തുൽ ഇസ്സ നരിക്കുനിയും ഇമാം റബ്ബാനി കാന്തപുരവും സബ്ജൂനിയർ , ജൂനിയർ വിഭാഗങ്ങളിൽ മർകസ് ഗാർഡൻ പൂനൂരും  കാമ്പസ് ജേതാക്കളായി.

റെക്ടർ ഡോ.എം എ എച്ച് അസ്ഹരി തീം ടോക്ക് നടത്തി. എച്ച് ഒ ഡികളായ അലി അഹ്സനി എടക്കര, മുഹിയുദ്ദീൻ സഖാഫി തളീക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ വിവിധ  സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സംഗമം ഡീൻ ഓഫ് ഫാക്കൽറ്റി ഇർശാദ് നൂറാനി ഉദ്ഘാടനം ചെയ്തു. അറബിക് ഡിപാർട്ട്മെന്റ് ഹെഡ് ഉനൈസ് നുസ്‌രി അധ്യക്ഷത വഹിച്ചു. പ്രോ റെക്ടർ ആസഫ് നൂറാനി അവാർഡുകൾ സമ്മാനിച്ചു. മാനേജർ അബൂ സ്വാലിഹ് സഖാഫി, അബൂബക്കർ നൂറാനി, അഷ്ഫാഖ് നൂറാനി, ഫെസ്റ്റിവൽ കൺവീനർ ഹബീബ് മൂസ തുടങ്ങിയവർ സംസാരിച്ചു. ക്യൂറേറ്റർ ശിബിലി അബ്ദുസ്സലാം സ്വാഗതവും ഫെസ്റ്റിവൽ ചെയർമാൻ സയ്യിദ് മുഅമ്മിൽ ബാഹസൻ നന്ദിയും അറിയിച്ചു.

Latest