Kozhikode
ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ: സോൺ റൊന്റിവ്യൂകൾ സമാപിച്ചു
സോൺ റോൻ്റിവ്യു വിജയികൾ ഈ മാസം 29, 30 തീയതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റൊന്റിവ്യൂയിൽ പങ്കെടുക്കും.
പൂനൂർ | ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ 2022 സോൺ തല മത്സരങ്ങൾ സമാപിച്ചു. എ സോൺ, ബി സോൺ, സി സോൺ മത്സരങ്ങൾക്ക് മർകസ് അൽ ബിലാൽ ചെരിപ്പൂർ, ഇസ്റ വാടാനപ്പള്ളി, ജമലുല്ലൈലി ചേളാരി കാമ്പസുകൾ വേദിയായി. വിവിധ പരിപാടികളിൽ ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, പി സുരേന്ദ്രൻ, നാസിഫ് കാലിക്കറ്റ്, ജമാൽ ഈസ നൂറാനി, ഉബൈദ് നൂറാനി, ഹാരിസ് നൂറാനി സംബന്ധിച്ചു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. പ്രൈമറി വിഭാഗത്തിൽ തൈഹാൻ സ്വാലിഹ് (ഇമാം ശാഫി കോളേജ്, ബുസ്താനാബാദ്), മാജിദ് അഫ്ഹം (ഇമാം റബ്ബാനി, കാന്തപുരം), സിനാൻ (മർകസ് അൽ മുനവ്വറ, കൊല്ലം), സെക്കൻഡറി വിഭാഗത്തിൽ സ്വാലിഹ് സുഹൈൽ (മർകസ് അൽ ബിലാൽ ചെരിപ്പൂർ), ഹിബത്തുല്ല അനീസ് (ഇമാം റബ്ബാനി, കാന്തപുരം), ആസിം (ദാറുൽ ഹിദായ, ഈങ്ങാപ്പുഴ) വിവിധ സോണുകളിലെ കലാപ്രതിഭകളായി. സോൺ റോൻ്റിവ്യു വിജയികൾ ഈ മാസം 29, 30 തീയതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റൊന്റിവ്യൂയിൽ പങ്കെടുക്കും.
---- facebook comment plugin here -----