Connect with us

Kozhikode

ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് രണ്ടാം ഘട്ടം; ഏപ്രില്‍ 22 ന് ആരംഭിക്കും

2024 ഏപ്രില്‍ 22, 23, 24 തിയ്യതികളില്‍ മര്‍കസ് ഗാര്‍ഡനില്‍.

Published

|

Last Updated

പൂനൂര്‍ | ഈ വര്‍ഷം എസ് എസ് എല്‍ സി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജാമിഅ മദീനത്തുന്നൂര്‍ സംഘടിപ്പിക്കുന്ന അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് രണ്ടാം ഘട്ടം 2024 ഏപ്രില്‍ 22, 23, 24 തിയ്യതികളില്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പില്‍ ഫ്യൂച്ചര്‍ ടോക്ക്, സ്പിരിച്ചല്‍ ഗാതറിംഗ്, എക്‌സ്‌പ്ലോറേഷന്‍, മെഷീന്‍ ടു മെഷീന്‍, കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, മോറല്‍ ലൈഫ് സ്‌റ്റൈല്‍ കോച്ചിംഗ് തുടങ്ങിയ വ്യത്യസ്ത സെഷനുകളിലായി പ്രമുഖ ട്രെയിനേഴ്‌സ് സംബന്ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിയനുസരിച്ച് ഉപരിപഠനം രൂപപ്പെടുത്താന്‍ സഹായകമായി പേഴ്‌സണല്‍ കൗണ്‍സിലിംഗ് അവസരമുണ്ടായിരിക്കും.

മര്‍കസ് ഗാര്‍ഡന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടറഫ്, സ്വിമ്മിംഗ്പൂള്‍ ആസ്വാദനവും ആരോഗ്യ അനുഭവങ്ങളും നല്‍കുന്ന കോഴ്‌സ് വിദ്യാര്‍ഥികളുടെ സമ്മര്‍ ഓഫിനെ ക്രിയാത്മകമാക്കും.

ഡോ. എപി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, ഡോ. അബ്ദുസ്സലാം, കെ എം ഷെരീഫ്, ജമാല്‍ മാളിക്കുന്ന്, സ്വഫ്വാന്‍ തിരൂര്‍, ഫാളില്‍ നൂറാനി, ജോസഫ് ബത്തേരി, സ്വാദിഖ് പുല്ലാളൂര്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. എസ് എസ് എല്‍ സിക്ക് ശേഷം അഭിരുചിക്കനുസൃതമായി കോഴ്‌സ് തിരഞ്ഞെടുക്കാനും ദേശീയ അന്തര്‍ദേശീയ പഠന സാധ്യതകള്‍ പരിചയപ്പെടാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവസരം. രജിസ്‌ട്രേഷന് ഈ നമ്പറുകളില്‍- +91 8891108943 +91 8111860098 ബന്ധപ്പെടണം.

ജാമിഅ മദീനത്തുന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ (എട്ടാം ക്ലാസ്സ്), സീനിയര്‍ സ്‌കൂള്‍ (എസ് എസ് എല്‍ സിക്കു ശേഷം), ബാച്ചിലര്‍ കോഴ്‌സ് എന്നിവയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സ് വിവരണവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ജാമിഅ മദീനത്തുന്നൂര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

Latest