Education Notification
ജാമിഅ മദീനത്തുന്നൂര്‍ പ്രവേശന പരീക്ഷ
ഇസ്ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് വണ്‍ സയന്‍സ് (ബയോളജി & കമ്പ്യൂട്ടര്‍ സയന്‍സ്), കൊമേഴ്‌സ് (മാത്‌സ് & പൊളിറ്റിക്‌സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകള്‍ ലഭ്യമാണ്.
പൂനൂര്‍ | പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ജാമിഅ മദീനത്തൂന്നൂറിന്റെ വിവിധ ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് കേരളത്തിലും വിദേശത്തുമുള്ള വ്യത്യസ്ത സെന്ററുകളില്‍ നടക്കും.
ഇസ്ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് വണ്‍ സയന്‍സ് (ബയോളജി & കമ്പ്യൂട്ടര്‍ സയന്‍സ്), കൊമേഴ്‌സ് (മാത്‌സ് & പൊളിറ്റിക്‌സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ക്ക് പൂര്‍ണമായും ഇംഗ്ലീഷ്, അറബിക് മീഡിയം കാമ്പസുകളിലും ഹിഫ്‌ള് ദൗറക്കും അവസരങ്ങളുണ്ട്.
കേരളത്തില്‍ കോഴിക്കോട് മര്‍കസ് ഗാര്‍ഡന്‍, മലപ്പുറം ചേളാരി ജമാലുല്ലൈലി ക്യാമ്പസ്, ഒമാനൂര്‍ ശുഹദാ എജു ക്യാമ്പസ്, വയനാട് പനമരം ബദറുല്‍ ഹുദ, കണ്ണൂര്‍ മയ്യില്‍ കമാലിയ്യ എജു ക്യാമ്പസ്, കാസര്‍കോട് പടന്ന അസാസ്, തൃശൂര്‍ വാടനപ്പള്ളി ഇസ്‌റ, പാലക്കാട് പട്ടാമ്പി മര്‍കസുല്‍ ബിലാല്‍, ആലപ്പുഴ പാണാവള്ളി ദാറുല്‍ ഹികം, കൊല്ലം മര്‍കസ് അല്‍ മുനവ്വറ, തിരുവനന്തപുരം ബീമാപ്പള്ളി ത്വയ്ബ ഗാര്‍ഡന്‍ എന്നീ സെന്ററുകളിലും കേരളത്തിന് പുറത്ത് മംഗലാപുരം തഖ്വ മസ്ജിദ്, കൊടഗ് മര്‍കസുല്‍ ഹിദായ, ബാംഗ്ലൂര്‍ മര്‍കിന്‍സ്, മൈസൂര്‍ അല്‍നൂര്‍, ചെന്നൈ തൈബ ഗാര്‍ഡന്‍, ഗൂഡല്ലൂര്‍, ലക്ഷദ്വീപ് അഗത്തി, ആന്തമാന്‍, ദുബൈ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, ജിദ്ദ എന്നിവിടങ്ങളിലും നടക്കും.