Kozhikode
ജാമിഅ മദീനത്തുന്നൂര്‍: 'പച്ചപ്പ്' പരിസ്ഥിതി കാമ്പയിന്‍ ആരംഭിച്ചു
കാമ്പയിന്‍ ഉദ്ഘാടനം എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും ടി എന്‍ പ്രതാപനും മര്‍കസ് ഗാര്‍ഡന്‍ കാമ്പസില്‍ വെച്ച് തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു.
മര്‍കസ് ഗാര്‍ഡന്‍ | ജാമിഅ മദീനത്തുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്‍ ഉദ്ഘാടനം ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും മുന്‍ എം പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ ടി എന്‍ പ്രതാപനും മര്‍കസ് ഗാര്‍ഡന്‍ കാമ്പസില്‍ വെച്ച് തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു.
വിളവിറക്കുന്നതിന്റെയും ഏതുതരത്തിലുള്ള വിത്തുകള്‍ വിതയ്ക്കാനും തൈകളും ചെടികളും നടാനും പറിച്ചു നടാനും പറ്റിയതുമായ സമയമാണ് തിരുവാതിര ഞാറ്റുവേല. ഇത്തരം സമയങ്ങളുടെ പ്രാധാന്യവും പ്രകൃതി കാലങ്ങളെക്കുറിച്ചുള്ള അറിവും ഉത്‌ബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത് എന്ന് ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പ്രസ്താവിച്ചു.
മിഥുനം 14 മുതല്‍ 21 വരെ നടത്തപ്പെടുന്ന കാമ്പയിനില്‍ തൈ നടീല്‍, ഞാറ്റുവേല സംസാരം, ചുമര്‍ ചിത്രണം, പരിസ്ഥിതി ചര്‍ച്ച തുടങ്ങി വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും. ജാമിഅ മദീനത്തുന്നൂര്‍ കാമ്പസുകളിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും തൈകള്‍ നട്ട് പദ്ധതികളുടെ ഭാഗമാകും. മുബഷിര്‍ നൂറാനി കളരാന്തിരി, ഹമീദ് സുലൈമാന്‍ നൂറാനി സംബന്ധിച്ചു.
ജാമിഅ മദീനത്തുന്നൂര്‍ ‘പച്ചപ്പ്’ കാമ്പയിന്‍ ഉദ്ഘാടനം ടി എന്‍ പ്രതാപനും ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും തൈ നട്ട് നിര്‍വഹിക്കുന്നു.